ചെറുകിട കച്ചവടം, വ്യപാരം, വ്യക്തിപരമായ ആവശ്യം എന്നിവയ്ക്ക് നല്കുന്ന ഓവര്ഡ്രാഫ്റ്റ്, ക്യാഷ് ക്രെഡിറ്റ് എന്നിവ ഹൃസ്വകാല വായ്പകളാണ്. ഇടപാടുകാരന്റെ കറന്റ് അക്കൗണ്ടില് താല്ക്കാലികമായ അനുവദിക്കുന്ന വായ്പപരിധിയാണ് ഓവര്ഡ്രാഫ്റ്റ്. കറന്റ് അക്കൗണ്ടിലെ നീക്കിയിരിപ്പില് കൂടുതല് തുക എടുക്കാവുന്ന അവസ്ഥയാണിത്. ഓവര്ഡ്രാഫ്റ്റിന് പരിധി നിശ്ചയിച്ച് അതിനകത്ത് പണം പിന്വലിക്കാനും അത് തിരിച്ചടച്ച് വീണ്ടും പിന്വലിക്കാനും കഴിയുന്ന വായ്പയാണിത്. അധികമായി പിന്വലിക്കുന്ന തുകയ്ക്ക് മാത്രമേ പലിശ നല്കേണ്ടതുള്ളു. ചരക്കിന്റെ ഈടിന്മേലോ ആള് ജാമ്യത്തിലോ വസ്തുക്കളുടെ ജാമ്യത്തിലോ അനുവധിക്കുന്ന ഹൃസ്വകാല വായ്പയാണ് ക്യാഷ് ക്രെഡിറ്റ് വായ്പകള്.